കണ്ടുമുട്ടല്‍ 96 സിനിമാ സ്റ്റൈലില്‍ സ്‌കൂള്‍ റീയൂണിയനില്‍ വെച്ച്; കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്നത് ദൃശ്യം സിനിമ സ്റ്റൈലില്‍; ഭാര്യയെ കൊന്ന ശേഷം കാമുകിക്കൊപ്പം കിടന്നുറങ്ങി ഭര്‍ത്താവ്; മൃതദേഹം വില്ലയില്‍ സൂക്ഷിച്ചത് 14 മണിക്കൂര്‍

കണ്ടുമുട്ടല്‍ 96 സിനിമാ സ്റ്റൈലില്‍ സ്‌കൂള്‍ റീയൂണിയനില്‍ വെച്ച്; കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്നത് ദൃശ്യം സിനിമ സ്റ്റൈലില്‍; ഭാര്യയെ കൊന്ന ശേഷം കാമുകിക്കൊപ്പം കിടന്നുറങ്ങി ഭര്‍ത്താവ്; മൃതദേഹം വില്ലയില്‍ സൂക്ഷിച്ചത് 14 മണിക്കൂര്‍

കാമുകിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 14 മണിക്കൂര്‍ തിരുവനന്തപുരത്തെ വില്ലയില്‍ സൂക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 21നു പുലര്‍ച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയില്‍ വച്ച് വിദ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭര്‍ത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.


വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേര്‍ന്ന് കാറില്‍ കൊണ്ടുപോയി. മൃതദേഹം കാറില്‍ കയറ്റി പിന്‍സീറ്റില്‍ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാന്‍ പിന്നില്‍ തോളില്‍ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 20നാണ് പ്രേംകുമാര്‍ വിദ്യയുടെ ഫോണ്‍ എറണാകുളത്തു നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയില്‍ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അര്‍ധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയില്‍ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലര്‍ച്ചെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മുകള്‍നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണമുറപ്പാക്കുകയും ചെയ്തു.

സ്‌കൂള്‍ റീയൂണിയനില്‍ വച്ചാണ് പ്രേംകുമാര്‍ മുന്‍ സഹപാഠിയായ തിരുവനന്തപുരം സ്വദേശി സുനിതയെ കണ്ടുമുട്ടുന്നത്. റീയൂണിയനു ശേഷം സുനിതയുമായി അടുത്ത പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രപൂര്‍വം പ്രേംകുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സമയത്ത് സുനിതയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെനാളായി ഇവിടെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി പ്രേംകുമാറും സുനിതയും താമസിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡലില്‍ മൃതദേഹം ഒളിപ്പിക്കുവാനും തെളിവ് നശിപ്പിക്കുവാനും ഇവര്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിച്ച് ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു.ഇതിനു ശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിദ്യയെ കാണാനില്ലെന്നു പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. പ്രേംകുമാര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ട് ആണ്. ഇരുവരെയും ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

Other News in this category4malayalees Recommends