അമേരിക്കയിലെ ന്യൂ ജെഴ്‌സിയില്‍ അജ്ഞാതസംഘത്തിന്റെ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പുണ്ടായത് ന്യൂ ജെഴ്‌സിയിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍

അമേരിക്കയിലെ ന്യൂ ജെഴ്‌സിയില്‍ അജ്ഞാതസംഘത്തിന്റെ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പുണ്ടായത്  ന്യൂ ജെഴ്‌സിയിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍

അമേരിക്കയിലെ ന്യൂ ജെഴ്‌സിയില്‍ അജ്ഞാതസംഘത്തിന്റെ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ന്യൂ ജെഴ്‌സിയിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനുമുണ്ട്. അക്രമികളില്‍ രണ്ടുപേരും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.രണ്ട് പ്രതികളുടെയും മൂന്ന് പൗരന്‍മാരുടെയും മൃതദേഹം കടയ്ക്കുള്ളില്‍ നിന്നാണ് ലഭിച്ചത്. വെടിവെപ്പ് നടത്തിയ സംഘത്തിന് നേരെ തിരിച്ച് വെടിയുതിര്‍ക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.


അമേരിക്കന്‍ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. 100 റൗണ്ട് വെടിയുതിര്‍ത്ത സംഘണ്‍ മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി. ആക്രമണം നടത്തിയവര്‍ തീവ്രവാദ ബന്ധമുള്ളവരല്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ താത്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സാഹചര്യം പരിശോധിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends