നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷകളിലും വിലക്കിയേക്കും; മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് കൈമാറി

നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷകളിലും വിലക്കിയേക്കും; മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് കൈമാറി

നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷകളിലും വിലക്കിയേക്കും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് കൈമാറി.നിര്‍മ്മാതാക്കളുടെ കത്തിനെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടന്റെ വിവാദ പരാമര്‍ശങ്ങളാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും വിലക്കണമെന്ന് കത്തിന് കാരണമായത്.


നിര്‍മാതാക്കള്‍ക്ക് മാനസികരോഗമാണെന്നും ഒത്തുതീര്‍പ്പിന് ചെന്നാല്‍ അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേട്ടിരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയിലായിരുന്നു ഷെയ്നിന്റെ പ്രതികരണം.തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഷെയ്ന്‍ പ്രസ്താവന നടത്തിയെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന വിശ്വാസം ഇനിയില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചിരുന്നു.

'പണം മുടക്കിയ ഈ മൂന്ന് നിര്‍മാതാക്കള്‍ക്കും മനോരോഗമാണെന്ന് പറയുന്ന സ്ഥലത്ത് പിന്നെ ഞങ്ങള്‍ എന്ത് ചര്‍ച്ച നടത്താനാണ്. ഇങ്ങനെ ഒരു നിലപാട് എടുക്കുന്ന ആളുമായി എങ്ങനെ ചര്‍ച്ച നടത്തും. അതുതന്നെയാണ് അമ്മ സംഘടനയുടെയും നിലപാട്. അത് തന്നെയാണ് ഫെഫ്ക്കയുടേയും നിലപാട്. എന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രജ്ഞിത് മാധ്യമങ്ങളോട് പറഞ്ഞത്.

Other News in this category4malayalees Recommends