ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍; റദ്ദു ചെയ്തത് 424ലധികം സര്‍വീസുകള്‍; നടപടി യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

വിമാന സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള 424ലധികം സര്‍വീസുകളാണ് റദ്ദാക്കുന്നത്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥന്‍സ്, ജയ്പുര്‍, ദുബൈ, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കുന്നത്.

യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ക്രമീകരിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മുപ്പത്തിഒന്ന് വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ചെന്നുചേരേണ്ട സ്ഥലത്ത് എത്തിച്ചേരുവാനുള്ള ബദല്‍മാര്‍ഗം ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends