ഇന്ത്യന്‍ ക്രസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന്

ഇന്ത്യന്‍ ക്രസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന്

ചിക്കാഗോ: ചിക്കാഗോയിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളും, പള്ളികളും ചേര്‍ന്നു നടത്തുന്ന ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-നു വെള്ളിയാഴ്ച റോളിംഗ് മെഡോസിലുള്ള മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road) വച്ച് വൈകിട്ട് 6.30-നു ആരംഭിക്കുന്നതാണ്.


ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കും. അമേരിക്കയിലെ വിവിധ വിശിഷ്ടാതിഥികളെക്കൊണ്ട് തിങ്ങിനിറയുന്ന ആഘോഷ പരിപാടികളില്‍ യു.എസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, കോണ്‍ഗ്രസ്മാന്‍ രാതാ കൃഷ്ണമൂര്‍ത്തി, യു.എസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍, സെനറ്റര്‍ ലാറാ മര്‍ഫി, സെനറ്റര്‍ റാം വില്ലിവാലം, സെനറ്റര്‍ ലാറാ എന്‍വാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സുധാകര്‍ ദെലേല, മേയര്‍ ടോം ഡിലി എന്നിവര്‍ പങ്കെടുക്കും. ഈ സമ്മേളനത്തിന്റെ ചെയര്‍മാന്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി റാവുരി, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവരാണ്.

കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ പള്ളികളും, അവരുടെ ക്രിസ്തുമസ് കരോളും, ക്രിസ്തുമസ് ഡാന്‍സ്, സ്‌കിറ്റ്, ഡിന്നര്‍ എന്നിവ സമ്മേളനത്തിന് കൊഴുപ്പേകും. എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘാടകര്‍ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്തു.


Other News in this category4malayalees Recommends