കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ക്രിസ്തുമസ് കരോള്‍ നടന്നു

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ക്രിസ്തുമസ് കരോള്‍ നടന്നു

കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പരിപാടി കാല്‍ഗറി വൈറ്റ് ഹോര്‍ണിലുള്ള ഇടവക പള്ളിയില്‍ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ റവ. ജേക്കബ് തോമസും, സൂസി ജേക്കബും പങ്കെടുത്തു.


ചടങ്ങില്‍ ഇടവക ഗായകസംഘവും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളും കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. മുഖ്യാതിഥി റവ. ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി. മുതിര്‍ന്നവര്‍, പാരീഷ് മിഷന്‍, സേവികാസംഘം, യുവജനങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ എന്നിവരെ പ്രതിനിധീകരിച്ച് ബൈബിള്‍ പാരായണവും ഉണ്ടായിരുന്നു.

ഇടവക വികാരി റവ. സന്തോഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക ട്രസ്റ്റി സാറാ മാത്യു സ്വാഗതവും, സെക്രട്ടറി മിനി വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.


Other News in this category4malayalees Recommends