അഭിനന്ദന്‍ വര്‍ധമാന്‍ ആര്? ഈ വര്‍ഷം പാക്കിസ്ഥാനികള്‍ ഏറ്റവും കൂടുതല്‍ തവണ ഗൂഗിളില്‍ തെരഞ്ഞവരുടെ പട്ടികയില്‍ ഇന്ത്യയുടെ വീരനായകന്‍ അഭിനന്ദന്‍ വര്‍ധമാനും; പാക്കിസ്ഥാനികളുടെ തെരച്ചില്‍ പട്ടികയില്‍ ഇടം നേടി സാറ അലിഖാനും

ഈ വര്‍ഷം പാക്കിസ്ഥാനികള്‍ ഗൂഗിളില്‍ തെരഞ്ഞവരുടെ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമായ വീരനായകന്‍ അഭിനന്ദന്‍ വര്‍ധമാനും. പത്തുപേരുടെ പട്ടികയില്‍ ഒന്‍പതാമനായാണ് വര്‍ധമാന്‍ ഇടം പിടിച്ചത്. ബാലാകോട്ട് സൈനിക നടപടിക്കുശേഷം ഇന്ത്യന്‍ അതിര്‍ത്തിലംഘിച്ചുപറന്ന പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാനികള്‍ വര്‍ധമാനെ ഗൂഗിളില്‍ തെരഞ്ഞത്.

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാനാണ് പട്ടികയില്‍ ആറാമത്. സാറയുടെ സാമൂഹ്യ ഇടപെടലും സിനിമകളുമാണ് പട്ടികയില്‍ ആറാമതെത്താന്‍ ഇടയാക്കിയത്. സിംബ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങിനൊപ്പം എത്തിയതും അവരുടെ പ്രശസ്തി വര്‍ധിക്കാന്‍ ഇടയാക്കി.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് പാകിസ്ഥാന്‍ മുന്‍ നടി നയ്മല്‍ ഖാനാണ്. വഹീദ് മുറാദാണ് രണ്ടാമത്.ക്രിക്കറ്റ് താരങ്ങളായ അസിഫ് അലിയും ബാബര്‍ അസാമും മൂന്നും നാലും സ്ഥാനത്താണ് പട്ടികയില്‍. അഞ്ചാമത് പ്രശസ്ത ഗായകന്‍ അദ്‌നന്‍ സാമിയാണ്. ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട പ്രതികരണമാണ് സാമിയെ കൂടുതല്‍ പേര്‍ തിരയാന്‍ കാരണമായത്.

Other News in this category4malayalees Recommends