ഒരു ദശകത്തിനിടയില്‍ ഏഷ്യയിലെ ഏറ്റവും ലൈംഗികാര്‍ഷണമുള്ള സുന്ദരിയായി ദീപികാ പദുക്കോണ്‍; ഈ വര്‍ഷത്തെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായി ആലിയ ഭട്ട്' ഏഷ്യയിലെ സൗന്ദര്യ റാണിമാരായി ബോളിവുഡ് താരസുന്ദരികള്‍

ഒരു ദശകത്തിനിടയില്‍ ഏഷ്യയിലെ ഏറ്റവും ലൈംഗികാര്‍ഷണമുള്ള സുന്ദരിയായി ദീപികാ പദുക്കോണ്‍; ഈ വര്‍ഷത്തെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായി ആലിയ ഭട്ട്' ഏഷ്യയിലെ സൗന്ദര്യ റാണിമാരായി ബോളിവുഡ് താരസുന്ദരികള്‍

ബോളിവുഡ് സൂപ്പര്‍നായികമാരായ ദീപികാ പദുക്കോണും ആലിയാഭട്ടും ഏഷ്യയിലെ സൗന്ദര്യ റാണിമാര്‍. ലണ്ടന്‍ അടിസ്ഥാനമാക്കിയ ഒരു സ്ഥാപനം നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒരു ദശകത്തിനിടയിലെ ഏഷ്യയിലെ ഏറ്റവും ലൈംഗികാര്‍ഷണമുള്ള സുന്ദരിയായി ദീപികാ പദുക്കോണ്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായിട്ടാണ് ആലിയാ ഭട്ട് മാറിയത്.


യുകെയിലെ വാരികയായ ഈസ്റ്റേണ്‍ ഐ യുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. ആലിയ ഏഷ്യയിലെ ഈ വര്‍ഷത്തെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായത് ഈ പട്ടികയിലാണ്.

മാധ്യമശ്രദ്ധ, വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടാക്കുന്ന ചൂടന്‍ പ്രതികരണങ്ങള്‍ എന്നിവ ആയിരുന്നു ഓണ്‍ലൈന്‍ വോട്ടിംഗിനായി പരിഗണിച്ചത്. ആധുനിക വനിതയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമായും താരം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ദീപികാ പദുക്കോണ്‍ പക്ഷേ ഇത്തവണ രണ്ടാം സ്ഥാനത്തായി. എന്നിരുന്നാലും ഈ ദശകത്തിലെ ഏറ്റവും സെക്സിയെസ്റ്റ് വനിതയായി തെരഞ്ഞെടുക്കപ്പെട്ടത് ദീപികയായിരുന്നു. പട്ടികയില്‍ ബോളിവുഡ് നായികമാരിലെ അന്താരാഷ്ട്ര മുഖമായ പ്രിയങ്കാ ചോപ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷേ പത്താം സ്ഥാനക്കാരിയായിട്ടാണെന്ന് മാത്രം. എന്നാല്‍ ദശകത്തിലെ സെക്സിയെസ്റ്റ് സുന്ദരി പട്ടത്തില്‍ രണ്ടാം സ്ഥാനക്കാരിയായി.

കത്രീനാ കൈഫ് ഈ വര്‍ഷത്തെ ഏഷ്യന്‍ സെക്സിയെസ്റ്റ ഗേള്‍ പട്ടികയില്‍ നാലാമതും സോനം കപൂര്‍ പത്താമതും ഉണ്ട്. ബോളിവുഡിലെ പുതുമുഖമായ അനന്യാ പാണ്ഡേ ഐശ്വര്യ റായിയേക്കാള്‍ മുന്നിലെത്തി. 39 ാം സ്ഥാനത്തുള്ള ഐശ്വര്യാറായിയ്ക്ക് മുകളില്‍ 36 ാം സ്ഥാനത്താണ് അനന്യ. കഴിഞ്ഞ യാഴ്ചയാണ് 2019 ലെ ഏഷ്യയിലെ ഏറ്റവും സെക്സിയെസ്റ്റ് പുരുഷനായി ഹൃത്വിക് റോഷനെ തെരഞ്ഞെടുത്തത്.

Other News in this category4malayalees Recommends