റോഡിലെ കുഴി കണ്ടയുടനെ വണ്ടി വെട്ടിക്കാന്‍ ശ്രമിച്ചു; നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചു വീണു; പിന്നാലെ വന്ന ലോറി ദേഹത്ത് കയറി പാലാരിവട്ടത്ത് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴി കണ്ടയുടനെ വണ്ടി വെട്ടിക്കാന്‍ ശ്രമിച്ചു; നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചു വീണു; പിന്നാലെ വന്ന ലോറി ദേഹത്ത് കയറി പാലാരിവട്ടത്ത് യുവാവിന് ദാരുണാന്ത്യം

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ യുവാവ്, റോഡിലെ കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്നാണ് പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയത്.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാസങ്ങളോളമായുള്ള റോഡിലെ കുഴി അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിരുന്നില്ലെന്നും, ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായിട്ടും കുഴിയടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്.

Other News in this category4malayalees Recommends