ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന്

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന്

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍നും ഡിസ്‌കവര്‍ ഇസ്ലാമും ചേര്‍ന്ന് വര്‍ഷം തോറും നടത്തിപ്പോരുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഈവരുന്ന ഡിസംബര്‍ 16 ന്നു മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍വെച്ചു രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടത്തുമെന്ന് സംഘടകര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു


ക്യാമ്പില്‍ കിഡ്‌നി പ്രൊഫൈല്‍ , ലിവര്‍ പ്രൊഫൈല്‍, കൊളെസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഇ.എന്‍.ടി , ഡെര്‍മറ്റോളജി, ഒപ്താല്‍മോളജി, ഇന്റര്‍നാഷണല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്,യൂറോളജി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്ക് പ്രത്യേക പരിശോധനകളും, കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന രണ്ടായിരത്തോളം പേര്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം അതിനാല്‍ താല്‍പരൃമുള്ളവര്‍ 36799019 /36221399 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ വിജയത്തിനായി മനാമ ഡിസ്‌കവര്‍ ഇസ്ലാമില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എഫ്. എം. ഫൈസല്‍,റീനാ രാജീവ്,രാജീവന്‍ ജെ, സതീഷ് കെ. ബി, മണിക്കുട്ടന്‍, ഡിസ്‌കവര്‍ ഇസ്ലാം പ്രതിനിധികള്‍ സെയ്ദ് താഹിര്‍ ബാഖവി, സെയ്ദ് ഹനീഫ് , അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി പ്യാരിലാല്‍, എന്നിവര്‍ പങ്കെടുത്തു .

Other News in this category



4malayalees Recommends