പൗരത്വ ബില്ലിനെതിരായ പ്രതിഷേധം; ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നു; ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം; ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നു;  ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നു. ജപ്പാനിലെ ജിജി പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച മുതലാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

ഗുവാഹത്തിയില്‍ ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കാനാണ് സാധ്യത.

അതേസമയം അസമില്‍ നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചു. അസമിലെ രണ്ടുനഗരങ്ങളില്‍ ഒരുമണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭം തുടരുമെന്ന് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ അറിയിച്ചു.

Other News in this category4malayalees Recommends