'എനിക്ക് 21 വയസായിരുന്നു; അവന് 20ഉം; ഞാന്‍ ഒരു നടിയായിരുന്നു; അവന്‍ ഒരു വിദ്യാര്‍ഥിയും; അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി'; വിവാഹ വാര്‍ഷികദിനത്തില്‍ പ്രണയകഥ തുറന്നു പറഞ്ഞ് ഇന്ദ്രന്റെ സ്വന്തം പൂര്‍ണിമ

'എനിക്ക് 21 വയസായിരുന്നു; അവന് 20ഉം; ഞാന്‍ ഒരു നടിയായിരുന്നു; അവന്‍ ഒരു വിദ്യാര്‍ഥിയും; അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി'; വിവാഹ വാര്‍ഷികദിനത്തില്‍ പ്രണയകഥ തുറന്നു പറഞ്ഞ് ഇന്ദ്രന്റെ സ്വന്തം പൂര്‍ണിമ

വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള തന്റെ പ്രണയം ഒരിക്കല്‍ കൂടി പറഞ്ഞുവവെച്ച് പൂര്‍ണിമ. ഒപ്പം പഴയ ഓര്‍മകളെ പൊടിതട്ടിയെടുക്കുന്നുമുണ്ട് താരം. കൂടാതെ ഇന്ന് പൂര്‍ണിമയുടെ പിറന്നാള്‍ കൂടിയാണ്.


അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു. അവന്‍ ഒരു വിദ്യാര്‍ഥിയും. ഈ ദിവസം ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു. ദൈവമേ, ഞങ്ങള്‍ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കുമായിരുന്നു. ഇപ്പോള്‍ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാര്‍ഷികാശംസകള്‍ പൂര്‍ണിമ കുറിച്ചു. ഇതിന് താഴെ മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്

Other News in this category



4malayalees Recommends