പ്രവചനങ്ങളും പ്രതീക്ഷകളും അസ്ഥാനത്ത്; നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലായേക്കില്ല; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു; അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 18ലേക്ക് മാറ്റി

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു.ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹരജിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

വധശിക്ഷയ്ക്കുള്ള തിയതി എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി സതീഷ് കുമാര്‍ അറോറ ഡിസംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു.വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ പുന:പരിശോധനാ ഹരജിക്ക് ശേഷമാകും ഈ ഹരജി പരിഗണിക്കുക.

Other News in this category4malayalees Recommends