ജയന്തി റെഡ്ഡി ഡിസൈനിങ് ലേബലില്‍ നിന്നുള്ള പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആണിഞ്ഞ് അതി സുന്ദരിയായി സാനിയ; ഒപ്പം ഹെവി ചോക്കറും കമ്മലും; കുഞ്ഞനിയത്തിയുടെ വിവാഹ ചടങ്ങില്‍ സാനിയ മിര്‍സ തിളങ്ങിയത് ഇങ്ങനെ

ജയന്തി റെഡ്ഡി ഡിസൈനിങ് ലേബലില്‍ നിന്നുള്ള പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആണിഞ്ഞ് അതി സുന്ദരിയായി സാനിയ; ഒപ്പം ഹെവി ചോക്കറും കമ്മലും; കുഞ്ഞനിയത്തിയുടെ വിവാഹ ചടങ്ങില്‍ സാനിയ മിര്‍സ തിളങ്ങിയത് ഇങ്ങനെ

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുടെ വിവാഹചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മധുരം തുളുമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അനം മിര്‍സയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹം അറിയിച്ചതും. ബുധനാഴ്ച രാത്രി നടന്ന പരമ്പരാഗത ചടങ്ങിലാണ് അനം മിര്‍സയും മുന്‍ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായ മൊഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുമായുള്ള വിവാഹം നടന്നത്. ഇതിനു രണ്ടു ദിവസം മുമ്പു വരെ പ്രീ വെഡ്ഡിങ്ങ് ഫോട്ടോകള്‍ ആരാധകരും സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരുന്നു.


അനം മിര്‍സയുടെ വിവാഹ ചടങ്ങിലെ സാനിയയുടെ ലുക്ക് ആണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. വിവാഹചടങ്ങില്‍ ജയന്തി റെഡ്ഡി ഡിസൈനിങ് ലേബലില്‍ നിന്നുള്ള പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു സാനിയയുടെ വേഷം. ബ്രോകേഡ് എബ്രോയഡ്രിയുള്ള ഫുള്‍സ്ലീവ് കുര്‍ത്തയും ഷീര്‍ ദുപ്പട്ടയുമായിരുന്നു വേഷം. എബല്ലിഷ് ഡീറ്റെയ്ലിങ്ങും ഗോള്‍ഡന്‍ ബോര്‍ഡറും ചേര്‍ന്നതോടെ കുര്‍ത്തയ്ക്ക് ക്ലാസിക് ലുക്ക്. ഫ്‌ലീറ്റുകളുള്ള പ്ലെയ്ന്‍ പാന്റ്‌സ് ആണ് ഒപ്പം ധരിച്ചത്. ഹെവി ചോക്കറും കമ്മലും ചേര്‍ന്നതോടെ സാനിയ തിളങ്ങി. ഒരു മൂത്തസഹോദരിയുടെ ഭാവം തുളുമ്പുന്ന ബണ്‍ സ്‌റ്റൈലിലാണ് മുടി കെട്ടിയത്. മേക്കപ്പിലും ബോള്‍ഡ്‌നസ് നിറഞ്ഞു നിന്നു.Other News in this category4malayalees Recommends