രാഹുല്‍ ഗാന്ധിയുടെ ' റേപ്പ് കാപ്പിറ്റല്‍' പരാമര്‍ശം; കടുത്ത പ്രതിഷേധവുമായി ബിജെപി വനിതാ എംപിമാര്‍; മാപ്പു പറയണമെന്ന് ആവശ്യം; പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുല്‍

രാഹുല്‍ ഗാന്ധിയുടെ ' റേപ്പ് കാപ്പിറ്റല്‍' പരാമര്‍ശം;  കടുത്ത പ്രതിഷേധവുമായി ബിജെപി വനിതാ എംപിമാര്‍; മാപ്പു പറയണമെന്ന് ആവശ്യം; പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി എം.പിമാര്‍ ലോക്സഭയില്‍. ഉന്നാവോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ 'റേപ്പ് കാപിറ്റല്‍' എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിക്കുന്നത്.ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.


അതേസമയം റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുസംഭവിച്ചാലും ഞാന്‍ പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു. മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിന് ,ഇന്ത്യയുടെ സാമ്പത്തിരംഗം തകര്‍ത്തത്തിന്, ദല്‍ഹിയെ റേപ്പ് കാപിറ്റല്‍ എന്ന് വിളിച്ചതിന് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

Other News in this category4malayalees Recommends