പിരിഞ്ഞിട്ടും പ്രിയന്റെ മനസില്‍ മായാതെ ലിസി; 29ാം വിവാഹവാര്‍ഷികത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍; ഓര്‍മകള്‍ മരിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ പ്രിയദര്‍ശന്‍ പങ്കുവെച്ചത് വിവാഹ ചിത്രം

പിരിഞ്ഞിട്ടും പ്രിയന്റെ മനസില്‍ മായാതെ ലിസി; 29ാം വിവാഹവാര്‍ഷികത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍; ഓര്‍മകള്‍ മരിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ പ്രിയദര്‍ശന്‍ പങ്കുവെച്ചത് വിവാഹ ചിത്രം

29ാം വിവാഹവാര്‍ഷികത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. 29 വര്‍ഷം മുമ്പുള്ള തന്റെയും ലിസിയുടെയും വിവാഹഫോട്ടോ പങ്കുവച്ചായിരുന്നു ഓര്‍മ പുതുക്കല്‍. ഓര്‍മകള്‍ മരിക്കുന്നില്ല എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നായിരുന്നു ലിസി-പ്രിയദര്‍ശന്‍ വിവാഹം. പിന്നീട് 24 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ലിസിയും പ്രിയദര്‍ശനും നിയമപരമായി പിരിഞ്ഞു.

ചെന്നൈയില്‍ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോള്‍. ചെന്നൈയിലെ ലിസിയുെട ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

Other News in this category4malayalees Recommends