'വഴങ്ങിക്കൊടുത്ത ശേഷം അതു പറഞ്ഞു നടക്കുന്നത് മര്യാദയല്ല; ഗ്ലാമറസായതിനു ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല; എനിക്കത് പറ്റില്ല'; തുറന്നടിച്ച് മീര വാസുദേവ്

മോഹന്‍ലാലിന്റെ നായികായി തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മീര വാസുദേവ്. തുടര്‍ന്ന് അമ്മവേഷത്തിലും ക്യാരക്ടര്‍ റോളിലുമൊക്കെ മീര തിളങ്ങി.

ഇപ്പോള്‍ സിനിമയില്‍ തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് തുറന്നു പറയുകയാണ് മീര. '' എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം അതു പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനു ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

Other News in this category

4malayalees Recommends