തൊഴിലാളിയുടെ ശമ്പളം വൈകിപ്പിക്കുതിനെതിരെ ശക്തമായ മുറിയിപ്പുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി; ആദ്യ ശമ്പളം രണ്ടുമാസത്തിനകം നല്‍കണം; തീരുമാനം ലംഘിക്കുവര്‍ക്കുമേല്‍ കര്‍ശന നടപടി

തൊഴിലാളിയുടെ ശമ്പളം വൈകിപ്പിക്കുതിനെതിരെ ശക്തമായ മുറിയിപ്പുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി; ആദ്യ ശമ്പളം രണ്ടുമാസത്തിനകം നല്‍കണം; തീരുമാനം ലംഘിക്കുവര്‍ക്കുമേല്‍ കര്‍ശന നടപടി

കുവൈത്ത് സിറ്റി: ജോലിയില്‍ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് ആദ്യ ശമ്പളം നല്‍കണമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി മുറിയിപ്പ് നല്‍കി. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കേണ്ടത് കമ്പനികളുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കുമേല്‍ പിഴ ചുമത്തുമെന്നും കുവൈറ്റ് പീക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് രണ്ടുമാസ കാലാവധി നല്‍കിയിരിക്കുന്നത്. രണ്ടുമാസത്തില്‍ കൂടുതല്‍ ഒരു കാരണവശാലും ശമ്പളം നല്‍കല്‍ വൈകിപ്പിക്കാന്‍ പാടില്ല. ശമ്പളം നല്‍കിയതു സംബന്ധിക്കുന്ന രേഖകളും കമ്പനികള്‍ അതോറിറ്റിക്കു നല്‍കണം.

തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഒരു തുകയും കുറയ്ക്കരുതെന്നും അവരോട്് അനുകമ്പാപൂര്‍വ്വം പെരുമാറണമെന്നും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അതോറിറ്റി മുന്നോട്ടുവെയ്ക്കുന്നു. വാര്‍ഷിക അവധി കൂടാതെ ആഴ്ചതോറുമുള്ള അവധിയും അനുവദിക്കണം. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുതിനുള്ള നിയമങ്ങള്‍ നടപ്പിലാക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതില്‍ വീഴ്ച വരുത്തുവര്‍ക്ക് മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മാന്‍പവര്‍ അതോറിറ്റി മേധാവി അസീല്‍ അല്‍ മസ്യാദ് അറിയിച്ചു.


Other News in this category



4malayalees Recommends