പുതുനേതൃത്വവുമായി പത്താം വാര്‍ഷിക ആഘോഷത്തിന് ഒരുങ്ങി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍

പുതുനേതൃത്വവുമായി പത്താം വാര്‍ഷിക ആഘോഷത്തിന് ഒരുങ്ങി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ കലാ, കായിക, സാംസ്‌കാരിക പരിപാടികളുമായി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷവും ഡിസംബര്‍ 28ന് വൈകുന്നേരം 4 മണിക്ക് Willsted Village ഹാളില്‍ വെച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും നാവില്‍ സ്വാദൂറും ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കുന്നു.ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പ്രോഗ്രാമും ചില്‍ഡ്രണ്‍സ് സാന്റാ പാര്‍ട്ടിയും ഡിസംബര്‍ 22 ഞായറാഴ്ച രണ്ട് മണി മുതല്‍ സൗത്ത് ഫില്‍ഡ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.


ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ബേബി പോട്ടയില്‍ (പ്രസിഡന്റ്), ബിജു ഈശോ( സെക്രട്ടറി), ബിബി ചെറിയാന്‍ ( ട്രഷറര്‍ ), ജോമോന്‍ തോമസ്, ജെഫ്രിന്‍ സൈമണ്‍, മെല്‍വിന്‍ ബേബി, ബിജി ബിനോ, ആസ്മി ജെയിംസ് (കമ്മറ്റിയംഗങ്ങള്‍)എന്നിവരെയും തിരഞ്ഞെടുത്തു. ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യൂ ഇയര്‍ പ്രോഗ്രാമിലേക്കും ചില്‍ഡ്രന്‍സ് സാന്റ പാര്‍ട്ടിയിലേക്കും ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അറിയിക്കുന്നു

അഡ്രസ്

Wilsten Village Hall

Coton End Road

BEDPORD MK 453BX

Other News in this category4malayalees Recommends