കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പറഞ്ഞത് താമര ദേശീയ പുഷ്പമാണെന്ന് വിജ്ഞാപനമിറക്കിയിട്ടില്ലെന്ന്; ഇപ്പോള്‍ പാസ്‌പോര്‍ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന് വിശദീകരണം; പുലിവാല് പിടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പറഞ്ഞത് താമര ദേശീയ പുഷ്പമാണെന്ന് വിജ്ഞാപനമിറക്കിയിട്ടില്ലെന്ന്; ഇപ്പോള്‍ പാസ്‌പോര്‍ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന് വിശദീകരണം; പുലിവാല് പിടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാസ്‌പോര്‍ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന വിശദീകരണത്തില്‍ പുലിവാല് പിടിച്ച് വിദേശകാര്യമന്ത്രാലയം. പുതിയ പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം പതിപ്പിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. താമര ദേശീയ ചിഹ്നമായതിനാലാണ് ഇതിനായി തെരഞ്ഞെടുത്തതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ രാജ്യ സഭയില്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ഈ തീരുമാനം.


കഴിഞ്ഞ ജൂലൈ 10 ന് താമര ദേശീയ പുഷ്പമാണെന്ന് വിജ്ഞാപനമിറക്കിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ രാജ്യ സഭയെ അറിയിച്ചത്. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ വിതരണം ചെയ്ത പാസ്‌പോര്‍ട്ടിലാണ് താമര ചിഹ്നം ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയത്. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കോളത്തില്‍ താമര രേഖപ്പെടുത്തിയത്. മുമ്പുനല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴെയാണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്. ബിജെപി ചിഹ്നമായ താമര ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പാസ്‌പോര്‍ട്ടില്‍ താമര പതിച്ചതിനെതിരെയുള്ള ആരോപണം.

Other News in this category



4malayalees Recommends