'മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും നിങ്ങള്‍ അഭിമാനമാണ് അച്ഛാ'; സുരേഷ് ഗോപിയെ മനസു നിറഞ്ഞ് അഭിനന്ദിച്ച് മകന്‍ ഗോകുല്‍

'മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും നിങ്ങള്‍ അഭിമാനമാണ് അച്ഛാ'; സുരേഷ് ഗോപിയെ മനസു നിറഞ്ഞ് അഭിനന്ദിച്ച് മകന്‍ ഗോകുല്‍

സുരേഷ് ഗോപിയെ കുറിച്ചുള്ള മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുന്നു,. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടില്‍ നിന്നും പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.


മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛാ'- ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒ രാജഗോപാല്‍ എംഎല്‍എ ആണ് ഈ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Other News in this category4malayalees Recommends