'പുലഭ്യം പറയാനും വ്യക്തിഹത്യ നടത്താനുമേ ജോസഫിനറിയൂ; യുഡിഎഫിനെ വഞ്ചിച്ചു'; പി.ജെ ജോസഫിനെതിരെ ജോസ് കെ മാണി

'പുലഭ്യം പറയാനും വ്യക്തിഹത്യ നടത്താനുമേ ജോസഫിനറിയൂ; യുഡിഎഫിനെ വഞ്ചിച്ചു'; പി.ജെ ജോസഫിനെതിരെ ജോസ് കെ മാണി

പി.ജെ ജോസഫ് യുഡിഎഫിനെ വഞ്ചിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. പി.ജെ.ജോസഫ് പാര്‍ട്ടിചിഹ്നം നല്‍കാതെ വഞ്ചിച്ചത് കേരള കോണ്‍ഗ്രസിനെയല്ല. പാര്‍ട്ടിക്കേസുകള്‍ തിരിച്ചടിയല്ല. അങ്ങനെ ചിലര്‍ പറയും. പിജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകളില്‍ സംശയമുണ്ട്. പുലഭ്യം പറയാനും വ്യക്തിഹത്യ നടത്താനുമേ ജോസഫിനറിയൂ- ജോസ് കെ.മാണി കോട്ടയത്ത് പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.


എന്നാല്‍ ജോസ് കെ.മാണി വിളിച്ച സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തിലുണ്ടെങ്കില്‍ ഫോട്ടോ പുറത്തുവിടാന്‍ ജോസഫ് ജോസ് കെ.മാണിയെ വെല്ലുവിളിച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ജോസിന് അവകാശമുണ്ടെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

Other News in this category4malayalees Recommends