പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും ഒത്തൊരുമിച്ച് ഇന്ന് സമരമുഖത്ത്

പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും ഒത്തൊരുമിച്ച് ഇന്ന് സമരമുഖത്ത്

പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്ഠിക്കും. സാംസ്‌കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയപാര്‍ടികളിലും സംഘടനകളിലും പെട്ടവരും നവോത്ഥാനസമിതിയുടെ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം നടത്തുന്നത്.


നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തപ്രതിഷേധം.പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.

Other News in this category4malayalees Recommends