നെഹ്‌റു കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റു പങ്കുവച്ചു; നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

നെഹ്‌റു കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റു പങ്കുവച്ചു; നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
നെഹ്‌റു കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റു പങ്കുവച്ചന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലുള്ള വസതിയില്‍വച്ച് ഉച്ചയോടെയാണ് രാജസ്ഥാന്‍ പൊലീസ് പായലിനെ കസ്റ്റഡിയിലെടുത്തത്. അപകീര്‍ത്തി കേസില്‍ പായലിനെതിരെ കേസ് എടുത്തതായും എസ്പി മംമ്ത ഗുപ്ത പറഞ്ഞു.

രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാര്‍മേശ് ശര്‍മ്മയാണ് പായലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഓക്ടോബറില്‍ ബുണ്ഡി സാദര്‍ പൊലീസ് സ്റ്റേഷനില്‍ ശര്‍മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പായലിനെതിരെ പൊലീസ് നടപടിയുമായി നീങ്ങിയത്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി കഴിഞ്ഞ ആഴ്ച മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ? ഗാന്ധിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചെന്നാരോപിച്ച് പായലിനെതിരെ പൊലീസ് നോട്ടീസ് അയച്ചിരുന്നു.

നോട്ടീസില്‍ പ്രതികരണമെന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പായലിന്റെ മുംബൈയിലുള്ള വസതി പൊലീസ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പായലവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ഗുജറാത്തിലെ വീട്ടിലാണ് പായലുള്ളതെന്ന് മനസ്സിലായി. ഇവിടെവച്ചാണ് പായലിനെ കസ്റ്റഡിയിലെടുത്തത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പായലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends