സ്വദേശിവത്കരണം ഊര്‍ജിതമാക്കി യുഎഇ; പ്രവാസികള്‍ ആശങ്കയില്‍

സ്വദേശിവത്കരണം ഊര്‍ജിതമാക്കി യുഎഇ; പ്രവാസികള്‍  ആശങ്കയില്‍
അബുദാബി: യുഎഇ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം സാധ്യമാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാന കമ്പനികളിലെല്ലാം സ്വദേശികള്‍ക്കു ഉടന്‍ നിയമനം നല്‍കും. ഇത്തരത്തില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്ന കമ്പനികളുടെ ലിസ്റ്റ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ടു. ഇവിടങ്ങളില്‍ 950 പേര്‍ക്കുള്ള നിയമന നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2000 ത്തോളം സ്വദേശികള്‍കളെ നിയമിക്കാനാണ് തീരുമാനം.

സൗദിയിലും കുവൈറ്റിലും നേരത്തെ സ്വദേശിവത്കരണം ശക്തമാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നത് യുഎഇ ആയിരുന്നു. എന്നാല്‍ ഈ യുഎഇ നിലപാട് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അബുദാബി പവര്‍ കോര്‍പറേഷന്‍, അബുദാബി ഡിസ്ട്രിബൂഷന്‍, ദുബായ് ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഷാര്‍ജ ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഫെഡറല്‍ ജല വൈദ്യുത വകുപ്പ്, എമിരേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി, പെട്രോഫാക് ഇങ്ങനെ നീളുന്നു സ്വദേശികള്‍ക്ക് തൊഴില്‍ സന്നദ്ധത അറിയിച്ച സ്ഥാപനങ്ങള്‍.

സ്വദേശിവത്കരണത്തിനായി ക്ലബ്ബുകള്‍ കൂടുതല്‍ ഉര്‍ജ്ജിതപ്പെടുത്തും. ക്ലബ്ബില്‍ അംഗമായി സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്ന കമ്പനികള്‍ക്കായി സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.



Other News in this category



4malayalees Recommends