കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു

ബഹ്റൈന്റെ 48 ആം ദേശീയ ദിനം കൊല്ലം പ്രവാസി കമ്മ്യൂണിറ്റി അംഗങ്ങള്‍ വിപുലമായി ആഘോഷിച്ചു. സാകിര്‍ അല്‍ അമീദ് ക്യാമ്പില്‍ വച്ച് നടത്തിയ ആഘോഷ പരിപാടികള്‍ കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ അറബിക് ഡാന്‍സ് ഉള്‍പ്പെടെ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. പുലര്‍ച്ചെ 4 മണി വരെ നീണ്ടു നിന്ന പരിപാടികളില്‍ 150 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ആഘോഷ പരിപാടികള്‍ക്ക് സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി , അസ്സി. സെക്രെട്ടറി കിഷോര്‍ കുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സന്തോഷ് കുമാര്‍ , സജീവ്, അനോജ്, ബിനു, അനൂപ് , അജിത് ബാബു, നവാസ്, ഡ്യുബെക്ക്, കുഞ്ഞു മുഹമ്മദ്, മനോജ് ജമാല്‍, നാരായണന്‍, ജിതിന്‍, രഞ്ജിത്ത്, റോജി , രജീഷ്, രെഞ്ചു , നിഹാസ് കൂടാതെ വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബിസ്മി രാജ്, ശ്രീജ ശ്രീധരന്‍, ലക്ഷ്മി സന്തോഷ്‌കുമാര്‍, ജിഷ വിനു. രജിത സജികുമാര്‍, റസീല മുഹമ്മദ്, അലിസണ്‍ ഡ്യുബെക്ക്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിന്‍, ഷാനി നിസാര്‍, രാജി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി .


Other News in this category



4malayalees Recommends