പുതുവര്‍ഷാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ ഇത്തവണ ദുബായില്‍ വെടിക്കെട്ടുണ്ടാകും.

പുതുവര്‍ഷാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ ഇത്തവണ ദുബായില്‍  വെടിക്കെട്ടുണ്ടാകും.
ദുബായ്: പുതുവര്‍ഷരാവില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ വെടിക്കെട്ടുമുണ്ടാകും. ആദ്യമായി കരിമരുന്ന് പ്രയോഗത്തിന് തയാറെടുക്കുകയാണ് ദുബായ് ഫ്രെയിം. നഗരംമുഴുവന്‍ കരിമരുന്ന് പ്രയോഗത്തിന് സാക്ഷിയാകുമ്പോള്‍ ദുബായ് ഫ്രെയിമും ഇത്തവണ ആഘോഷരാവ് സമ്മാനിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വ്യത്യസ്തമായ കരിമരുന്നു പ്രയോഗത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് ടൂറിസം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തവണയും ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.


വെടിക്കെട്ട് പ്രദര്‍ശനം ടെലിവിഷനുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഡൗണ്‍ടൗണ്‍ ദുബായിലെ വലിയ സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കും. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗമാണ് ഇത്തവണ നടക്കുക. അറ്റ്ലാന്റിസ് പാം ഉള്‍പ്പെടെ പാം ജുമൈറ മുഴുവനും, ബുര്‍ജ് അല്‍ അറബും ആഘോഷങ്ങളില്‍ പ്രകാശിക്കും.ഡൗണ്‍ടൗണ്‍ ദുബായില്‍ പ്രത്യേക ആഘോഷരാവൊരുങ്ങും.


Other News in this category4malayalees Recommends