അപരിചിതമായ നമ്പരുകളില്‍ നിന്നും ശല്യപ്പെടുത്തുന്ന സ്പാം കോളുകള്‍ ഇനി വരില്ല; സ്പാം കോളുകള്‍ പ്രതിരോധിക്കാനുള്ള പുതിയ കോള്‍ ബ്ലോക്കിംഗ് സംവിധാനം കാനഡയില്‍ ഇന്നു മുതല്‍ നിലവില്‍ വരും

അപരിചിതമായ നമ്പരുകളില്‍ നിന്നും ശല്യപ്പെടുത്തുന്ന സ്പാം കോളുകള്‍ ഇനി വരില്ല;  സ്പാം കോളുകള്‍ പ്രതിരോധിക്കാനുള്ള പുതിയ കോള്‍ ബ്ലോക്കിംഗ് സംവിധാനം കാനഡയില്‍ ഇന്നു മുതല്‍ നിലവില്‍ വരും

സ്പാം കോളുകള്‍ പ്രതിരോധിക്കാനുള്ള പുതിയ കോള്‍ ബ്ലോക്കിംഗ് സംവിധാനം ഇന്നു മുതല്‍ കാനഡയില്‍ നിലവില്‍ വരും. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും തുടര്‍ച്ചയായി വരുന്ന സ്പാം കോളുകളില്‍ നിന്ന് രക്ഷനേടാന്‍ ഈ സംവിധാനം വഴി സാധിക്കും. അനാവശ്യമായതും നിയമാനുസൃതമല്ലാത്തതുമായ കോളുകളില്‍ നിന്ന് കാനഡക്കാരെ സംരക്ഷിക്കുന്ന പുതിയ സംവിധാനം പരീക്ഷിക്കാന്‍ എല്ലാ ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളോടും കനേഡിയന്‍ റേഡിയോ - ടെലിവിഷന്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ (സിആര്‍ടിസി) ആവശ്യപ്പെട്ടിട്ടുണ്ട്.


കോളര്‍ ഐഡി ഉപയോഗിച്ച് ഇത്തരം കോളുകള്‍ പുതിയ സംവിധാനം വഴി ബ്ലോക്ക് ചെയ്യപ്പെടും. ഇത്തരത്തില്‍ ശല്യപ്പെടുത്തുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ ശരിയായ ഉപാധി കനേഡിയന്‍ പൗരന്‍മാര്‍ക്ക് ആവശ്യമാണെന്ന് സിആര്‍ടിസിയുടെ സിഇഒയും ചെയര്‍പേഴ്‌സണുമായ ഇയാന്‍ സ്‌കോട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കോള്‍ ബ്ലോക്കിംഗ് സംവിധാനം നടപ്പിലാകുന്നതോടെ ഇത്തരത്തിലുള്ള സ്പാം കോളുകള്‍ നെറ്റ്‌വര്‍ക്കിനകത്തു വച്ചുതന്നെ ഇല്ലാതാക്കും. ശല്യപ്പെടുത്തുന്ന ഇത്തരം കോളുകളില്‍ നിന്നും കാനഡക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപാധികള്‍ തങ്ങള്‍ വികസിപ്പിച്ചു വരികയാണെന്ന് ഇയാന്‍ സ്‌കോട്ട് പറഞ്ഞു.

Other News in this category



4malayalees Recommends