മരുമകന്റെ സാമ്പത്തിക പ്രയാസം മനസിലാക്കി ; മഹറായി വാങ്ങിയത് പത്തു ദിര്‍ഹം മാത്രം ; വൈറലായി ഈ പിതാവിന്റെ തീരുമാനം

മരുമകന്റെ സാമ്പത്തിക പ്രയാസം മനസിലാക്കി ; മഹറായി വാങ്ങിയത് പത്തു ദിര്‍ഹം മാത്രം ; വൈറലായി ഈ പിതാവിന്റെ തീരുമാനം
മഹറായി വെറും പത്തു ദിര്‍ഹം മാത്രം വാങ്ങി നടത്തിയ വിവാഹം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണഅ. അബുദാബി സ്വദേശിയായ മുഹമ്മദ് ഗെയ്ത്ത് അല്‍ മസൂറിയാണഅ മരുമകന്റെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കി ചടങ്ങിനായി പത്തു ദിര്‍ഹം വാങ്ങി മകളെ വിവാഹം ചെയ്തു നല്‍കിയത്. വിവാഹ ഒരുക്കം നടക്കുമ്പോഴാണ് മരുമകന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മഹര്‍ നാല്‍കാന്‍ ഒരുങ്ങുന്നതായി മുഹമ്മദ് ഗെയ്ത് അറിഞ്ഞത്. ഉടനെ മരുമകനോട് ബാങ്കില്‍ നിന്ന് പണം എടുക്കേണ്ടെന്നും തന്റെ വീട്ടില്‍ വച്ച് വിവാഹം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കടം കുന്നുകൂടിയാല്‍ അവര്‍ക്കെങ്ങനെ പിന്നെ സന്തോഷിക്കാനാകും. ഇതവരുടെ ബന്ധത്തെ തന്നെ ബാധിക്കും. വിവാഹ മോചനത്തിലേക്ക് വരെയെത്തിയേക്കും. അതുകൊണ്ടാണ് ഇതിനെ എതിര്‍ത്തത്, അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ ഇതു പ്രചരിച്ചതോടെ നിരവധി പേര്‍ ആശംസകളുമായി എത്തി. ആഡംബര കല്യാണങ്ങള്‍ മൂലം പലരും കഷ്ടപ്പെടവേ ചിലര്‍ വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കുകയാണ്. ഏതായാലും മാതൃകയാകുകയാണ് ഈ പിതാവിന്റെ തീരുമാനം.

Other News in this category4malayalees Recommends