കാനഡയുടെ പൈതൃക നഗരമായ ക്യുബെക്കില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം അടുത്ത വര്‍ഷത്തോടെ വര്‍ധിക്കും; 2020 മേയ് ഒന്നോടെ മിനിമം വേതനം 60 സെന്റ് വര്‍ധിച്ച് 13.10 ഡോളറാകും

കാനഡയുടെ പൈതൃക നഗരമായ ക്യുബെക്കില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം അടുത്ത വര്‍ഷത്തോടെ വര്‍ധിക്കും; 2020 മേയ് ഒന്നോടെ മിനിമം വേതനം 60 സെന്റ് വര്‍ധിച്ച് 13.10 ഡോളറാകും

കാനഡയിലെ മനോഹരമായ പൈതൃക നഗരമാണ് ക്യുബെക്ക്. സെന്റ് ലോറന്‍സ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്യുബെക് സിറ്റി ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ്. ജോലി ചെയ്യുന്നവര്‍ക്കും മികച്ച ഓഫറാണ് നഗരം നല്‍കുന്നത് എന്നാണ് തെളിയിക്കപ്പെടുന്നത്. ഇവിടെ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം അടുത്ത വര്‍ഷത്തോടെ വര്‍ധിക്കുമെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. 2020 മേയ് ഒന്നോടെ ക്യുബെക്കിലെ മിനിമം വേതനം 60 സെന്റ് വര്‍ധിച്ച് 13.10 ഡോളറായി ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


ക്യുബെക്കിലെ 409,100 പൗരന്‍മാര്‍ക്ക് മിനിമം വേതന വര്‍ധനയുടെ ഗുണം ലഭിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതില്‍ 235,700 സ്ത്രീകളും ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ വേതന വര്‍ധനവ് ശരാശരി ശമ്പളത്തിന്റെ മണിക്കൂര്‍ നിരക്കിന് 50 ശതമാനത്തിന് തുല്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടിപ്പുകള്‍ ലഭിക്കുന്ന ജോലിക്കാരുടെ വേതനവും മണിക്കൂറിന് 40 സെന്റ് വര്‍ധിച്ച് 10.45 ഡോളറാകും.

Other News in this category



4malayalees Recommends