ബുംറയുടെ കായിക ക്ഷമത പരിശോധന നടത്തുന്നത് നിരസിച്ച് എന്‍സിഎ ; പ്രശ്‌ന പരിഹാരത്തിന് ഗാംഗുലി

ബുംറയുടെ കായിക ക്ഷമത പരിശോധന നടത്തുന്നത് നിരസിച്ച് എന്‍സിഎ ; പ്രശ്‌ന പരിഹാരത്തിന് ഗാംഗുലി
ജസ്പ്രീത് ബുമ്രയുടെ കായിക ക്ഷമതാ പരിശോധന നടത്താന്‍ ബംഗളൂരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി വിസമ്മതിച്ച സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരിക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. തിരികെ ക്രിക്കറ്റി പ്രവേശിക്കണമെങ്കില്‍ എന്‍സിഎയില്‍ കായിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. ഇതിനായി താരം കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ എത്തിയെങ്കിലും പരിശോധിക്കാന്‍ തയ്യാറാല്ലെന്ന മറുപടിയാണഅ എന്‍സിഎ ഡയറക്ടറും ഫിസിയോ തെറാപിസ്റ്റും നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഗാംഗുലി പ്രശ്‌നത്തില്‍ ഇടപെടുന്നത്.

ദേശീയ ടീം താരങ്ങളുടെ കാര്യത്തില്‍ ആദ്യത്തേയും അവസാനത്തേയും വാക്ക് എന്‍സിഎയുടേത് തന്നെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സംവിധാനമാണിത്. കായിക ക്ഷതമ തെളിയിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends