ഇന്ത്യയിലെ വിവാദ പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കാനഡയിലെ ടൊറന്റോയില്‍ ഒത്തു ചേര്‍ന്നത് നൂറു കണക്കിന് പേര്‍; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരവധി പേര്‍

ഇന്ത്യയിലെ വിവാദ പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കാനഡയിലെ ടൊറന്റോയില്‍ ഒത്തു ചേര്‍ന്നത് നൂറു കണക്കിന് പേര്‍; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരവധി പേര്‍

ഇന്ത്യയിലെ വിവാദ പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കാനഡയിലെ ടൊറന്റോയില്‍ ഒത്തു ചേര്‍ന്നത് നൂറു കണക്കിന് പേര്‍. ഇന്ത്യയിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തിനു ഒത്തുചേര്‍ന്നവരില്‍ ചിലര്‍ പറഞ്ഞു. പൗരത്വ ഭേതഗതി ബില്ലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു.


ഇന്ത്യയിലെ ഹിന്ദു മെജോറിറ്റിയിലെ അംഗമെന്ന നിലയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടത് തന്നെ സംബന്ധിച്ച് പ്രധാനമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യാനി മോട്‌ല പറഞ്ഞു. തണുത്ത കാലാവസ്ഥയിലും പ്രതിഷേധറാലിയുടെ ഭാഗമാകാന്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സുലേറ്റിന് മുന്നില്‍ എത്തിയതായിരുന്നു ദിവ്യാനി. പൗരത്വ നിയമ ഭേതഗതി ഇത്തരത്തില്‍ ഏറെ വിവാദമായ തീരുമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഭയാനകമായ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് ക്യൂന്‍സ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സനോബര്‍ ഒമര്‍ മനസു തുറന്നത്. ഏപ്രിലില്‍ നടന്ന ഒരു അക്കാദമിക് ഇവെന്റില്‍ ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ നയങ്ങളെ മിമര്‍ശിച്ചതിന് ഓണ്‍ലൈനില്‍ താന്‍ അപമാനിക്കപ്പെട്ടന്ന അനുഭവവും അവള്‍ പങ്കുവെച്ചു. മോദിയെ പിന്തുണയ്ക്കുന്നവര്‍ പരിപാടി റദ്ദാക്കാന്‍ ശ്രമിച്ചെന്നും സര്‍വകലാശാലയ്ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെന്നും ഒമര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരാണ് പ്രതിഷേധവുമായി ഇവിടെ ഒത്തുചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇവരെല്ലാം ഉന്നയിക്കുന്നത്.

Other News in this category



4malayalees Recommends