'ഉണ്ണിക്കൊരു വീല്‍ചെയര്‍' ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ അര്‍ഹരായി

'ഉണ്ണിക്കൊരു വീല്‍ചെയര്‍' ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ അര്‍ഹരായി
മിസിസ്സാഗാ: കനേഡിയന്‍ മലയാളി നഴസസ് അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ 'ഉണ്ണിക്കൊരു വീല്‍ചെയര്‍' പദ്ധതിയുടെ ഗുണഭോക്താക്കളായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സെറിബ്രല്‍ പ്ലാസി എന്ന അസുഖം ബാധിച്ച കുട്ടികളെ പുരധിവസിപ്പിക്കുകയും, അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും പ്രയത്‌നിക്കുന്ന ഫൗണ്ടേഷന് അഞ്ച് വീല്‍ചെയറുകള്‍ സി.എം.എന്‍.എ വാങ്ങി നല്‍കും.


കനേഡിയന്‍ മലയാളികളുടെ ഇടയില്‍ തീവകാരുണ്യആരോഗ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ സി.എം.എന്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഉത്സവങ്ങളെ മാനുഷിക നന്മയ്ക്കായി പ്രതിഫലിപ്പിക്കുന്നതില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനു മാതൃകയാകുകയാണ് സി.എം.എന്‍.എ.


ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 2020 ജനുവരി 11നു കനേഡിയന്‍ ബ്ലഡ് സര്‍വീസുമായി സഹകരിച്ച് 'യു കാന്‍ സേവ് എ ലൈഫ്', ഡൊണേറ്റ് യുവര്‍ ബ്ലഡ് ആസ് ദി ഗ്രേറ്റെസ്റ്റ് ഗിഫ്റ്റ് ഫോര്‍ ദിസ് ക്രിസ്തുമസ് എന്ന സന്ദേവുമായി മിസിസ്സാഗായിലെ ഹാര്‍ട്ട്‌ലാന്‍ഡ് ബ്ലഡ് ഡോണര്‍ ക്ലിനിക്കില്‍ വച്ചു രാവിലെ 10 മുതല്‍ നടത്തുന്ന കാമ്പയിനില്‍ നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. (765 Britannia RD W Unit 2, Mississauga)


ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും canadianmna@gmail.com or www.canadianmna.com വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


കനേഡിയന്‍ വീല്‍ ചെയര്‍ ഫണ്ടിലേക്ക് സി.എം.എന്‍.എയുടെ പി.ആര്‍.ഒയും ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റിയുടെ സെയില്‍ പേഴ്‌സണും ആയ ജിജോ സ്റ്റീഫനു നല്‍കിയ ചെക്ക് സി.എം.എന്‍.എ സെക്രട്ടറി സൂസന്‍ ഡീന്‍ കണ്ണമ്പുഴ ഏറ്റുവാങ്ങി.


Other News in this category



4malayalees Recommends