സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക

സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക
ചിക്കാഗോ: സുകൃതജപപുണ്യത്തില്‍ പിറവി തിരുനാളിന് ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ഇടവക. നല്‍കപ്പെട്ട സുകൃതജപം ചുരുങ്ങിയ സമയത്തീ നുള്ളില്‍ ഏറ്റവും കൂടുതല്‍ എഴുതിയ വര്‍ക്കാണ് സമ്മാനം ഒരുക്കിയത് .


5 10 വയസ്സ് പ്രായമായവരില്‍ മരിയന്‍ ജോസ്‌കരികുളം (781), ജൂലിയ വാക്കേല്‍ (650), സാന്ദ്രാ കുന്നശ്ശേരില്‍ (543) എന്നിവരും 11 15 വയസ്സില്‍ അലീഷ വാക്കേല്‍ (2027), ബോണി കുടിലില്‍ (1002), ജോസ് ലിന്‍ ആലപ്പാട്ട് (381) എന്നിവരും 1625 വയസ്സില്‍ ജോസ് ലിന്‍ കുടിലില്‍ (1520) ,ഫെയ്മി പൂതൃക്കയില്‍ (108), ഷേര്‍ലില്‍ തറത്തട്ടേല്‍ (101) എന്നിവരും 26 40 വയസ്സില്‍ റ്റീന വാക്കേല്‍ (2025) ഭാവനകീഴവല്ലിയില്‍ (1840) മിന്റു മണ്ണൂക്കുന്നേല്‍ (1234) എന്നിവരും 4160 വയസ്സില്‍ ഷൈനി തറത്തട്ടേല്‍ (2201), ലിന്‍സി പിണര്‍ക്കയില്‍ (2151), സാലി കിഴക്കേക്കുറ്റ് (2020) എന്നിവരും , 61 വയസ്സില്‍ ബീനാ കുമ്പുക്കല്‍ (2050), എല്‍സമ്മ വാലുമറ്റത്തില്‍ (1210), മേരി വരിക്കമാം തൊട്ടിയില്‍ (1002) എന്നിവരും സമ്മാനര്‍ഹരായി .


89 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 53299 പ്രാവിശ്യം മൊത്തം സൃകൃതജപം എഴുതുവാന്‍ സാധിച്ചു . സൃകൃതജപം എഴുത്ത് മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഏലി കുര്യന്‍ പെരിങ്ങലത്തില്‍ 93 വയസ്സ് തിരഞ്ഞെടുക്കപ്പെട്ടു . വിജയികള്‍ക്ക് ജോസ് പിണര്‍ക്കയില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

സ്റ്റീഫന്‍ ചൊള്ളബേല്‍. (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Other News in this category4malayalees Recommends