സസ്‌കാചിവന്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 183 ഇന്‍വിറ്റേഷനുകള്‍ അയച്ചു; യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ലെന്നത് പ്രധാന കാര്യം

സസ്‌കാചിവന്‍  പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 183 ഇന്‍വിറ്റേഷനുകള്‍ അയച്ചു; യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ലെന്നത് പ്രധാന കാര്യം

ഏറ്റവും പുതിയ ഡ്രോയില്‍ പടിഞ്ഞാറന്‍ കാനഡയിലെ സസ്‌കാചിവന്‍ പ്രൊവിന്‍സ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 593 ഇന്‍വിറ്റേഷനുകള്‍ അയച്ചു. ഡിസംബര്‍ 20 നാണ് സസ്‌കാചിവന്‍ ഇമിഗ്രന്റെ നോമിനി പ്രോഗ്രാം (എസ്‌ഐഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ല. എസ്‌ഐഎന്‍പിക്ക് മുന്‍പാകെ താല്‍പ്പര്യമുള്ളവര്‍ താല്‍പ്പര്യമറിയിക്കേണ്ടതുണ്ട് (ഇഒഐ). തങ്ങള്‍ പഠിച്ച് മേഖലയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.


ഇത്തരത്തില്‍ അപേക്ഷിച്ച യോഗ്യരായവരെ എസ്‌ഐഎന്‍പിയുടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പോയ്ന്റ് അസസ്‌മെന്റ് ഗ്രിഡ് പ്രകാരം റാങ്ക് ചെയ്യും. വയസ്, വിദ്യാഭ്യാസ യോഗ്യത, വൈദഗ്യമുള്ള മേഖലയിലെ പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം എന്നിവ ഈ റാങ്കിംഗിന് മാനദണ്ഡമാകും. ഇത്തരത്തില്‍ ലഭിക്കുന്ന സ്‌കോറാണ് എസ്‌ഐഎന്‍പിയുടെ ഇഒഐ പൂറിലെ ഉദ്യോഗാര്‍ത്ഥിയുടെ റാങ്കിംഗ് നിശ്ചയിക്കുക. ഏറ്റവും ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്ക് റെഗുലര്‍ ഡ്രോ വഴി അപേക്ഷിക്കാനുള്ള അവസരം ലഭിക്കും.

593 ഇന്‍വിറ്റിഷനുകളില്‍ 304 എണ്ണം എക്സ്പ്രസ് എന്‍ട്രി പൂളില്‍ പ്രൊഫൈലുള്ള കാന്‍ഡിഡേറ്റുകള്‍ക്കായാണ് അയച്ചത്. ഈ സ്ട്രീമിലൂടെ എസ്‌ഐഎന്‍പിക്ക് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ പ്രൊഫൈലുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ അനായാസം സാധിക്കുന്നുണ്ട്. കാനഡയിലെ മൂന്ന് പ്രധാനപ്പെട്ട എക്കണോമിക് ക്ലാസ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികളുടെ പൂളിനെ എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്നുണ്ട്.

Other News in this category



4malayalees Recommends