മാന്യമല്ലാത്ത വസ്ത്രധാരണം ; സൗദിയില്‍ 9 സ്ത്രീകള്‍ അറസ്റ്റില്‍

മാന്യമല്ലാത്ത വസ്ത്രധാരണം ; സൗദിയില്‍ 9 സ്ത്രീകള്‍ അറസ്റ്റില്‍
മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് സൗദി അറേബ്യയില്‍ ഒമ്പത് സ്ത്രീകളെ അറസ്റ്റ് ചെയ്തു. പൊതു മര്യാദ നിയമം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.റിയാദിലെ ഷോപ്പിങ് സെന്ററുകളില്‍ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. പൊതുമര്യാദ നിയം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനിറങ്ങിയ സുരക്ഷാ വിഭാഗമാണ് സ്ത്രീകളെ കണ്ടെത്തിയത്. മറ്റുള്ളവരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ഇവരുടെ വസ്ത്രധാരണമെന്ന് പോലീസ് പറയുന്നു.

സൗദി അറേബ്യയില്‍ പൊതുമര്യാദ നിയമം കര്‍ശനമാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെയുള്ള മര്യാദ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.

വിദേശ വനിതകളുടെ വസ്ത്രധാരണത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി ഇളവ് പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികള്‍ക്കുള്ള വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിന് പിന്നാലെയായിരുന്നു വസ്ത്രധാരണത്തിനും ഇളവ് നല്‍കിയത്. ഹിജാബ് നിര്‍ബന്ധമല്ലെങ്കിലും മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Other News in this category



4malayalees Recommends