അശ്ലീല ചിത്രങ്ങളുടെയുടെയും വീഡിയോയുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട് കാനഡയില്‍ പോലീസ് കൈകാര്യം ചെയ്യുന്നത് 5000ത്തോളം കേസുകള്‍; ഇവയില്‍ അധികം റിവഞ്ച് പോണെന്നും റിപ്പോര്‍ട്ട്

അശ്ലീല ചിത്രങ്ങളുടെയുടെയും വീഡിയോയുടെയും  കൈമാറ്റവുമായി ബന്ധപ്പെട്ട് കാനഡയില്‍ പോലീസ് കൈകാര്യം ചെയ്യുന്നത് 5000ത്തോളം കേസുകള്‍; ഇവയില്‍ അധികം റിവഞ്ച് പോണെന്നും റിപ്പോര്‍ട്ട്

അശ്ലീല ചിത്രങ്ങളുടെയുടെയും വീഡിയോയുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട് കാനഡയിലെ പോലീസ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത് 5000ത്തോളം പരാതികള്‍. റിവഞ്ച് പോണ്‍ ആണ് ഇവയില്‍ അധികവും. പ്രണയവുമായി ബന്ധപ്പെട്ട വെറുപ്പും പ്രതികാരവുമാണ് ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കാനുള്ള പ്രധാന കാരണം. നഗ്നചിത്രങ്ങളുടെയും വീഡിയോകളുടെയും നിയമാനുസൃതമല്ലാത്ത വിതരണം 2014ലാണ് ഫെഡറല്‍ സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചത്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ സ്വയം ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് ഇത് കുറ്റകൃത്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2015ല്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 340 ആയിരുന്നു. 2015ല്‍ ഇത്തരം കേസുകള്‍ 1500 എണ്ണം വരെയായി.


2019ല്‍ ഇത്തരത്തിലുള്ള 5000ല്‍ അധികം കേസുകള്‍ തങ്ങള്‍ കൈകാര്യം ചെയ്തുവെന്ന് പോലീസ് അധികൃതര്‍ പ്രമുഖ കനേഡിയന്‍ വാര്‍ത്താ മാധ്യമത്തോട് വെളിപ്പെടുത്തി. അടുത്ത ഏതാനും വര്‍ഷത്തില്‍ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് സസ്‌കചെവന്‍ ആര്‍സിഎംപി വക്താവായ റോബ് കിംഗ് പറഞ്ഞു. നിയമം ഉണ്ടെങ്കിലും ഇത്തരം ചിത്രങ്ങള്‍ ലഭിക്കാനുള്ള സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് ഈ വര്‍ധനയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends