'ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ വിവേചനപരമായി പെരുമാറി; ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ല;' മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തി ഷോയ്ബ് അക്തര്‍

'ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ വിവേചനപരമായി പെരുമാറി; ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ല;' മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തി ഷോയ്ബ് അക്തര്‍

മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ പാക് താരം ഷോയ്ബ് അക്തര്‍.'ഗെയിം ഓണ്‍ ഹായ്' എന്ന ക്രിക്കറ്റ് ഷോയിലാണ് പാക് ടീമില്‍ രണ്ടാമതായി എത്തിയ ഹിന്ദു മതവിശ്വാസിയായ ഡാനിഷ് കനേരിയയ്ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.


അക്തറിന്റെ ഈ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ലെന്നും അക്തര്‍ വെളിപ്പെടുത്തി.

അക്തറിനെ പിന്തുണച്ച് കനേരിയയും രംഗത്തെത്തി. തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയ വ്യക്തമാക്കി. ഒരു ഹിന്ദു ആയതിനാല്‍ തന്നോട് സംസാരിക്കാന്‍ പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞ കനേരിയ നേരത്തെ ഇത് പറയാനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും പക്ഷെ ഇനി പറയുമെന്നും വ്യക്തമാക്കി.

യൂനിസ് ഖാന്‍, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, അക്തര്‍ തുടങ്ങിയവരെല്ലാം മതം നോക്കാതെ തന്നോട് ഇടപെടാന്‍ തയ്യാറായി. എന്നാല്‍ മറ്റു ചിലര്‍ ഹിന്ദുവായ തന്നെ മാറ്റി നിര്‍ത്തിയെന്ന് കനേരിയ പറഞ്ഞു.

Other News in this category4malayalees Recommends