ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കണം; രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി

ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കണം; രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി

സ്വന്തം രാജ്യത്തെ സംരംഭകരോടു ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത് കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി. ഇതിനായി വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ടെലിവിഷനിലുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും നല്‍കി.രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കും എന്ന സൂചന നല്‍കിയ ടിവി പരസ്യത്തിലൂടെ നടത്തിയ പ്രചാരണം വഴി വന്‍തോതില്‍ രജിസ്‌ട്രേഷനും ലഭിച്ചിട്ടുണ്ട്.


ഒരുകാലത്ത് എല്ലാവരും ഉപയോഗിച്ചിരുന്നത് ഡോട് കോം ഡൊമെയ്‌നുകള്‍ തന്നെയായിരുന്നു. ഇതില്‍ നിന്നു മാറി ഇന്ന് സന്നദ്ധസംഘടനകളും ലാഭരഹിതസ്ഥാപനങ്ങളും ഡോട് ഓര്‍ഗ് ഉപയോഗിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളാകട്ടെ ഡോട് ജിഒവി ഉപയോഗിക്കുന്നു. അതുപോലെ തന്നെ, ഓരോ രാജ്യത്തിനും ഓരോ ഡൊമെയ്ന്‍ ഉണ്ട്. ഇന്ത്യയ്ക്ക് ഡോട് ഇന്‍, പാക്കിസ്ഥാന് ഡോട് പികെ എന്നിങ്ങനെ ഡൊമെയ്‌നുകള്‍ ഉപയോഗിക്കുന്നു.

എന്നാല്‍, ഇതൊന്നും അതാതു രാജ്യത്തുള്ളവര്‍ തന്നെ ഉപയോഗിച്ചുകൊള്ളണം എന്നില്ല. ഉദാഹരണത്തിന് ടുവാലു എന്ന രാജ്യത്തിന്റെ ഇന്റര്‍നെറ്റ് ഡൊമെയ്‌നായ ഡോട് ടിവി ഉപയോഗിക്കുന്നത് ലോകമെങ്ങുമുള്ള ടിവി ചാനല്‍ വെബ്‌സൈറ്റുകളാണ്. ഈ സാഹചര്യത്തിലാണ് കാനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി കനേഡിയന്‍ സംരംഭകരോടു ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തത്.

Other News in this category



4malayalees Recommends