ബസേലിയോസ് ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും

ബസേലിയോസ് ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും

കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു.


ജനുവരി 1, 2 തീയതികളില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂളില്‍ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ മുന്‍ കേരളാ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, കൊട്ടാരക്കരപുനലുര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്താ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും.

ജനുവരി ഒന്നിന് വൈകിട്ട് 5.30ന് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയിലെ മര്‍ത്ത മറിയം സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് വനിതാ സമാജവുമായി ചേര്‍ന്ന് 'അണുകുടുംബം ഒരു വരമോ ശാപമോ' എന്ന വിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന കുടുംബസമ്മേളനത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം തീയതി വ്യാഴാഴ്ച്ച രാവിലെ 9 മുതല്‍ 2 മണി വരെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.ജി.ഓ.സി.എസ്.എം.) കുവൈറ്റ് സോണുമായിച്ചേര്‍ന്ന് അപ്പോസ്‌തോലിക സഭകളിലെ 7 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ക്ക് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. നേതൃത്വം നല്‍കും.

അന്നേദിവസം വൈകിട്ട് 5.30 മുതല്‍ പരി. ബസേലിയോസ് ബാവായുടെ 56!ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കുടുംബ സംഗമവും നടക്കും. ജനുവരി മൂന്നിന് ഇടവകയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയും പ്രത്യേക ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

ദീര്‍ഘമായ 35 വര്‍ഷക്കാലം മലങ്കര സഭയെ നയിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലങ്കര സഭയിലെ ഏക ആത്മീയജീവകാരുണ്യ പ്രസ്ഥാനമാണ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ്. കഴിഞ്ഞ 47 വര്‍ഷക്കാലമായി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനം കേരളത്തിലും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

Other News in this category



4malayalees Recommends