ഇന്റര്‍വ്യൂ' എങ്ങനെ വിജയകരമായി നേരിടാം ?

ഇന്റര്‍വ്യൂ' എങ്ങനെ വിജയകരമായി നേരിടാം ?
ഇന്റര്‍വ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കും?. ഇത് ഇന്ന് പല ഉദ്യോഗാര്‍ത്ഥികളെയും വലയ്ക്കുന്ന ഒരു ചോദ്യമാണ്. തയാറെടുപ്പ്, പരിശീലനം, അവതരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. ഒരാളുടെ കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഇന്റര്‍വ്യൂവിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. എല്ലാ ഇന്റര്‍വ്യൂവിലും പൊതുവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങളെ നേരിടാന്‍ നേരത്തെ തന്നെ തയ്യാറെടുക്കണം. ഏതൊരു ഇന്റര്‍വ്യൂവിന് പോകുമ്പോഴും അത്യാവശ്യം നന്നായിതന്നെ അതിനുവേണ്ടി ഒരുങ്ങുക. അങ്ങനെ ഒരുങ്ങാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.


ഇന്റര്‍വ്യൂവിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍


1, ഏതു കമ്പനിയിലാണോ ഇന്റര്‍വ്യൂവിന് പോകുന്നത്, ആ കമ്പനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ആഴത്തില്‍ തന്നെ മുന്‍കൂറായി മനസ്സിലാക്കിയിരിക്കണം. അതായത്, കമ്പനിയുടെ ചരിത്രം എന്താണ്, എങ്ങനെയാണ് അത് മുന്നോട്ട് പോകുന്നത്, കമ്പനി അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം അറിവുണ്ടായിട്ട് വേണം ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍. വ്യവസായ മേഖലയെക്കുറിച്ച് (Indutsry) അറിഞ്ഞിരിക്കണം. നിങ്ങളുടെ അറിവല്ല അവിടെ അളക്കപ്പെടുന്നത്. പകരം, ആ ജോലിയില്‍ നിങ്ങള്‍ അനുയോജ്യരാണോ? നിങ്ങളുടെ വ്യക്തിത്വം അതിന് യോജിച്ചതാണോ? ആ കമ്പനിയുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിവുള്ളവരാണോ നിങ്ങള്‍? എന്നിവയെല്ലാം കണ്ടെത്തുന്നതിലായിരിക്കും അവര്‍ക്ക് കൂടുതല്‍ താല്പ്പര്യം. എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനി തിരഞ്ഞെടുക്കുവാന്‍ കാരണം? . അതിന് ഉത്തരം നല്‍കുമ്പോള്‍ ആ കമ്പനിയെക്കുറിച്ച് അത്യാവശ്യം അറിവുള്ളവരായിരിക്കണം നിങ്ങള്‍.

2, സ്വയം പരിചയപ്പെടുത്താന്‍ 10 വാക്കുകളെങ്കിലും പഠിച്ചിരിക്കുക. മിക്കവാറും ഇന്റര്‍വ്യൂകളില്‍ ഒന്നാമത്തെ ചോദ്യം 'നിങ്ങള്‍ നിങ്ങളെത്തന്നെ പരിചയപ്പെടുത്തൂ' എന്നാകും. ഇതിന് മറുപടിയായി പല ഉദ്യോഗാര്‍ത്ഥികളും സ്വന്തം പേരു പറഞ്ഞ് അവസാനിപ്പിക്കലാണ് പതിവ്. പോര, നിങ്ങളെപ്പറ്റി 10 വാക്യങ്ങളെങ്കിലും കാണാതെ പഠിച്ച് പറയാന്‍ ശീലിക്കുക

3, ഇന്റര്‍വ്യൂ റൂമില്‍ എത്തിയാല്‍ ഇരിക്കാന്‍ പറയാതെ കസേരയില്‍ കയറി ഇരിക്കരുത്. ഇരിക്കൂ എന്നു പറഞ്ഞു കഴിഞ്ഞാല്‍ ശബ്ദം ഇല്ലാതെ ഇരിക്കുക. അകത്തേയ്ക്ക് കയറുമ്പോള്‍ തന്നെ 'May I come in?' എന്ന് വളരെ ആത്മവിശ്വസത്തോടുകൂടി ചോദിക്കുന്നതും അവരില്‍ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കുവാന്‍ സഹായകരമാണ്. രാവിലെയാണെങ്കില്‍ 'Good Morning' എന്നും വൈകുന്നേരമാണെങ്കില്‍ 'Good Evening' എന്നും വിഷ് ചെയ്തതിന് ശേഷമായിരിക്കണം അവരുമായുള്ള സംഭാഷണം തുടങ്ങേണ്ടത്. മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് അല്ലെങ്കില്‍ സൈലന്റ് ആക്കാന്‍ ശ്രദ്ധിക്കുക.

4) ഇന്റര്‍വ്യൂ സമയത്തു മുഖാമുഖം നോക്കി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുക. നിങള്‍ സംസാരിക്കുന്നതു ശരി അല്ലെങ്കില്‍ പോലും. പറയുന്നത് എന്ത് തന്നെയായാലും വളരെ ആത്മവിശ്വത്തോടുകൂടി ഭയപ്പെടാതെ അവതരിപ്പിക്കുക. ആത്മാര്‍ത്ഥതയും ആത്മവിശ്വസവും നിറഞ്ഞതാണ് നിങ്ങളുടെ ഉത്തരങ്ങളെങ്കില്‍ അത് എപ്പോഴും ആകര്‍ഷകമായവയായിരിക്കും. നിങ്ങളെ കാണുമ്പോള്‍ തന്നെ അവര്‍ക്ക് മതിപ്പുളവാകുന്ന രീതിയില്‍ നല്ല ആത്മവിശ്വാസത്തോടെയും ചിരിച്ച മുഖത്തോടെയും അവരെ അഭിമുഖീകരിക്കുക. സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ഈ ഇന്റര്‍വ്യൂ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ ജീവിതം തന്നെ അവസാനിച്ചു എന്ന ചിന്തയും ഒഴിവാക്കിവേണം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍.

5) നെഗറ്റീവ് വാക്കുകള്‍ കഴിവതും ഒഴിവാക്കുക (ഉദാഹരണം : ഒരു കാര്യം നിങ്ങള്‍ക്ക് അറിവില്ലകില്‍, അറിവില്ല എന്നു പറയുന്നതിന് പകരം ഞാന്‍ ആ ഏരിയ ഇപ്പോള്‍ പഠിക്കുകയാണ് എന്നു പറയുക). അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വളരെ സത്യസന്ധമായി ആത്മാര്‍ത്ഥമായി ഉത്തരം നല്‍കുക. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നു കരുതുന്നത് മണ്ടത്തരമാണ്. കാരണം, ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ അത്രയും സമര്‍ത്ഥന്മാരായിരിക്കും എന്ന് മനസ്സിലാക്കുക.

6) ഇപ്പോള്‍ ഉള്ള കമ്പനി ജോലി എന്തുകൊണ്ടു ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കൂടുതല്‍ പഠിക്കാന്‍, കൂടുതല്‍ challenging postil work ചെയ്യാന്‍ എന്നു പറഞ്ഞു slowly handling ചെയ്യുക. ഒരിക്കലും സാലറി ഹൈക്കിനു വേണ്ടി ആണ് എന്ന് പറയരുത്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്റെ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്.

7) ഒരിക്കലും പഴയ കമ്പനിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക (Ex : അവിടെ സാലറി കൂട്ടുനില്ല , കൂടുതല്‍ വര്‍ക്ക് പ്രഷര്‍ ആണ്. മാനേജര്‍ സ്വാഭാവം മോശമാണ് et.c,). മോശമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ നിങ്ങളെ കുറിച്ച് മോശമായ ഇമേജ് ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കുക ഉള്ളൂ

8) ഇന്റര്‍വ്യൂ സമയത്തു പഴയ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ഡാറ്റ (Sales Figure, Profit Figure, etc.,) ചോദിച്ചിട്ടുണ്ടെങ്കില്‍, അത് കോണ്‍ഫിഡന്‍സ് ആണ് എന്നു പറഞ്ഞു ഒഴിഞ്ഞു മാറുക. ഒരിക്കലും ഷെയര്‍ ചെയ്യരുത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കില്‍ ചോദ്യ കര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും മടിക്കേണ്ടതില്ല.

9) ഫാന്‍സി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഇന്റര്‍വ്യൂ സമയത്തു ലൈറ്റ് കളര്‍ ഡ്രസ്സ് ധരിക്കുക. കഴിവതും ഫാന്‍സി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഒരാളുടെ വസ്ത്രധാരണ രീതി അയാളുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന ഘടകമാണ്. ആഭരണങ്ങള്‍ പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍ പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് പറയേണ്ടതില്ലല്ലോ. ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. ബയോഡാറ്റയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്‌ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. ബയോഡാറ്റയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക.

10) കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ് . ഇന്റര്‍വ്യൂ ടൈമിന് 15 മിനിറ്റിനു മുന്‍പായി എത്തി ചേരുക. ഇന്റര്‍വ്യൂ പറഞ്ഞിരിക്കുന്ന സമയത്തിനു മുന്‍പുതന്നെ നിങ്ങള്‍ അവിടെ എത്തിയിരിക്കണം. കാരണം, കൃത്യനിഷ്ഠയില്‍ നിങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്ന ജോലിയിലും ആ അപാകതയുണ്ടെന്ന് തന്നെയാണ് അര്‍ത്ഥം. അതുകൊണ്ട് സമയനിഷ്ഠ പാലിക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍ അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും.

11) ഇന്റര്‍വ്യൂ സമയത്തു ഈ ജോലി എനിക്ക് കിട്ടി എന്നു മനസ്സില്‍ വിചാരിച്ചു സംസാരിച്ചാല്‍ എല്ലാം പോസിസ്റ്റീവ് ആയിട്ടു വരും. ഒരിക്കലും സാലറി ഫസ്റ്റ് സ്റ്റേജ് ഇന്റര്‍വ്യൂവില്‍ ചര്‍ച്ച ചെയ്യാതിരിക്കുക. ചര്‍ച്ച വേണ്ടി വന്നാല്‍ as per Company Standard എന്നു പറഞ്ഞു handle ചെയ്യുക

12) ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ ഒരു ഷേക്ക് ഹാന്‍ഡ് ഓട് കൂടി പിരിയുക. ഇന്റര്‍വ്യൂ പൂര്‍ണ്ണമായി കഴിയുമ്പോള്‍ അവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഷേക്ക്ഹാന്‍ഡ് പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ വിലയിരുത്താന്‍ അവരെ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വസത്തോടുകൂടിയായിരിക്കണം ഷേക്ക്ഹാന്‍ഡ് കൊടുക്കേണ്ടത്. ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.


അവസാനമായി ഒരു കാര്യംകൂടി. ഇത് പ്രിയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മറക്കാതിരിക്കുക. ജാഡകളെക്കാളും കെട്ടുകാഴ്ചകളെക്കാളും സത്യസന്ധതയും, എളിമയും ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ നിങ്ങളെ സഹായിക്കും. നന്ദി... (മിന്റാ സോണി കല്ലറയ്ക്കല്‍, സൈക്കോളജിക്കല്‍ കൌണ്‍സിലര്‍, മൂവാറ്റുപുഴ 9188446305)



Other News in this category



4malayalees Recommends