കാനഡ മോണ്‍ട്രിയാല്‍ ട്രൂഡോ വിമാനത്താവളത്തില്‍ നിന്ന് ന്യൂ ഇയര്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക; സമരം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍; യാത്രാ തടസമുണ്ടായേക്കാം

കാനഡ മോണ്‍ട്രിയാല്‍ ട്രൂഡോ വിമാനത്താവളത്തില്‍ നിന്ന് ന്യൂ ഇയര്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക; സമരം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍; യാത്രാ തടസമുണ്ടായേക്കാം
കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തിന്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. ഇതോടെ ന്യൂഇയറിന്റെ ഭാഗമായി പ്ലാന്‍ ചെയ്ത യാത്രങ്ങളില്‍ തടസമുണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. ഇതിനോടകം തന്നെ ജീവനക്കാര്‍ സമരത്തിന് ആഹ്വാനം ചെയ്തു കഴിഞ്ഞു.

72 മണിക്കൂര്‍ നീളുന്ന സമരമാണ് തൊഴിലാളികള്‍ നടക്കുന്നത്. ആകെ 108 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. പ്രതിദിനം 500 വിമാനങ്ങള്‍ക്ക് ഇവര്‍ ഇവിടെ ഇന്ധനം നിറയ്ക്കുന്നുണ്ട്. ഇതോടുകൂടി എയര്‍ലൈനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമായി.

ഡിസംബര്‍ 31ന് മുന്‍പ് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന കരാറിലെത്തണമെന്നാണ് തൊഴിലാളികളുടെ നിലപാട്. കരാറിലെത്താന്‍ തൊഴിലുടമകള്‍ക്ക് നാളെ ഉച്ച വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കരാറായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് ജീവനക്കാരുടെ നിലപാട്. ഇന്ധനം നിറയ്ക്കുന്ന ഉദ്യോഗസ്ഥര്‍, മെഷീനിസ്റ്റുകള്‍, ഡിസ്പാച്ചര്‍മാര്‍, മെയ്ന്റനന്‍സ് തൊഴിലാളികള്‍ മെക്കാനിസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

Other News in this category



4malayalees Recommends