മാതാപിതാക്കളെയും മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ കാനഡയിലേക്ക് കൊണ്ടുവരാമെന്ന് കണക്ക് കൂട്ടിയവര്‍ക്ക് തിരിച്ചടി; അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍

മാതാപിതാക്കളെയും മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ കാനഡയിലേക്ക് കൊണ്ടുവരാമെന്ന് കണക്ക് കൂട്ടിയവര്‍ക്ക് തിരിച്ചടി; അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍

അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍. സ്‌കീമില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. കാനഡയിലേക്ക് രക്ഷകര്‍ത്താക്കളെയും ഗ്രാന്‍ഡ് പാരന്റ്‌സിനെയും കൊണ്ടുവരാന്‍ അപേക്ഷിക്കാവുന്ന പദ്ധതിയാണിത്. രൂക്ഷവിമര്‍ശനമാണ് പദ്ധതിക്ക് നേരിടേണ്ടി വന്നത്. സ്‌കീമുമായി ബന്ധപ്പെട്ട സെലക്ഷന്‍ പ്രക്രിയ നീതിയുക്തമല്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. പുതിയ ഇന്‍ടേക്ക് സംവിധാനവുമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം 2020ല്‍ പദ്ധതിക്ക് അപേക്ഷിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ഇമിഗ്രേഷന്‍ കാനഡ വ്യക്തമാക്കി.


പാരന്റ്‌സിനെയും ഗ്രാന്‍ഡ് പാരന്റ്‌സിനെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അപേക്ഷിക്കുന്നതിന് 2020 ജനുവരി 1ന് അവസരം ലഭിക്കില്ല എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിന് എന്ന് അവസരം ലഭിക്കും എന്നുള്ളത് പുതു വര്‍ഷത്തില്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. ഇത്തവണ അപേക്ഷിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച് ഇത് വിഷമകരമായ നവാര്‍ത്തയാണെന്ന് ഇമിഗ്രേഷന്‍ ലോയറായ ജെമി ലൂ പറഞ്ഞു. കനേഡിയന്‍ പൗരത്വമുള്ളവര്‍, കനേഡിയന്‍ ഇന്ത്യന്‍ ആക്ടിനു കീഴില്‍ കാനഡയില്‍ ഇന്ത്യക്കാരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവര്‍, കാനഡയിലെ പെര്‍മെനന്റ് റസിഡന്റ്‌സ് എന്നിവര്‍ക്കാണ് സ്‌കീം പ്രകാരം അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത്.

Other News in this category



4malayalees Recommends