ന്യൂ ഇയറില്‍ യാത്രയ്ക്കിറങ്ങിയവരെ വലച്ച് മോണ്‍ട്രിയാല്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂ ഇയറില്‍ യാത്രയ്ക്കിറങ്ങിയവരെ വലച്ച് മോണ്‍ട്രിയാല്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍

കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തില്‍്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


72 മണിക്കൂര്‍ നീളുന്ന സമരമാണ് തൊഴിലാളികള്‍ നടക്കുന്നത്. ആകെ 108 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. പ്രതിദിനം 500 വിമാനങ്ങള്‍ക്ക് ഇവര്‍ ഇവിടെ ഇന്ധനം നിറയ്ക്കുന്നുണ്ട്.

ഡിസംബര്‍ 31ന് മുന്‍പ് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന കരാറിലെത്തണമെന്നായിരുന്നു് തൊഴിലാളികളുടെ നിലപാട്. കരാറിലെത്താന്‍ തൊഴിലുടമകള്‍ക്ക് ഇന്നലെ ഉച്ച വരെയാണ് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ കരാറായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. ഇന്ധനം നിറയ്ക്കുന്ന ഉദ്യോഗസ്ഥര്‍, മെഷീനിസ്റ്റുകള്‍, ഡിസ്പാച്ചര്‍മാര്‍, മെയ്ന്റനന്‍സ് തൊഴിലാളികള്‍ മെക്കാനിസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Other News in this category



4malayalees Recommends