യുഎഇയില്‍ ഏഷ്യന്‍ യുവതിയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട കേസ് ; ഭര്‍ത്താവിനായി തിരച്ചില്‍

യുഎഇയില്‍ ഏഷ്യന്‍ യുവതിയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട കേസ് ; ഭര്‍ത്താവിനായി തിരച്ചില്‍
യുഎഇയില്‍ റാഷദിയ മേഖലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ട നിലയില്‍. ഏഷ്യന്‍ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ തിരയുന്നു. ഇയാള്‍ രാജ്യം വിട്ടതായാണ് സൂചന.

ഇന്റര്‍പോള്‍ സഹായത്തോട ഇയാളെ പിടികൂടാന്‍ നീക്കം തുടങ്ങി. എന്നാല്‍ മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയിട്ടില്ല.

ഏഴുവയസുള്ള മകനെ അജ്മാനില്‍ തന്നെ താമസിക്കുന്ന ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. ശേഷം മടങ്ങിയെത്തി ഫ്‌ളാറ്റ് പൂട്ടി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.അബുദാബിയില്‍ താമസിക്കുന്ന അമ്മ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നപ്പോഴാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ഏത് രാജ്യക്കാരെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല.

Other News in this category4malayalees Recommends