എച്ച്1ബി വിസ അനുവദിക്കുന്നതിലെ കാലതാമസം; 2020ല്‍ വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍; പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നു

എച്ച്1ബി വിസ അനുവദിക്കുന്നതിലെ കാലതാമസം;  2020ല്‍ വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍; പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നു

എച്ച്1ബി വിസ അനുവദിക്കാന്‍ അമേരിക്ക കാലതാമസം വരുത്തുന്നത് കാരണം 2020ല്‍ ഇന്ത്യന്‍ ഐടി മേഖല ഏറെ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ തുടക്കമിട്ട പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടാനുള്ള പ്രധാന കാരണം. നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അനിശ്ചിതത്വം വീണ്ടും തുരുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. എച്ച്1ബി വിസ അനുവദിക്കുന്ന യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ്‌സിഐഎസ്) ഏപ്രില്‍ മാസത്തില്‍ ഒരു പുതിയ സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇതുപ്രകാരം വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ പേരുകള്‍ തൊഴില്‍ദാതാവ് രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഏതൊക്കെ കാന്റിഡേറ്റുകള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുമെന്ന് പിന്നീട് ഏജന്‍സി തെരഞ്ഞെടുക്കും. ഇത്തരമൊരു സംവിധാനമാണ് കാലതാമസത്തിനുള്ള പ്രധാന കാരണം.


അമേരിക്കയിലേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. എച്ച് 1 ബി വിസ അപേക്ഷകളുടെ നിരസിക്കല്‍ നിരക്കില്‍ വലിയ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 2015 ല്‍ ആറ് ശതമാനം എച്ച് 1 ബി വിസ അപേക്ഷകള്‍ മാത്രമാണ് നിരസിച്ചത്. അതേസമയം, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 24 ശതമാനമായെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി അറിയിച്ചു. ഇന്ത്യന്‍ ഐടി കമ്പനികള്‍ നല്‍കുന്ന എച്ച് 1 ബി അപേക്ഷകളുടെ കാര്യത്തിലുള്ള നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപ് വീണ്ടും അധികാരത്തിലേറിയാല്‍ അതും ഭീഷണിയാണ്.

Other News in this category



4malayalees Recommends