എഫ്എസ്ടിപി, എഫ്എസ്ഡബ്ല്യുപി എന്നീ രണ്ട് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ സെറ്റില്‍മെന്റ് ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് കാനഡ; കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക

എഫ്എസ്ടിപി, എഫ്എസ്ഡബ്ല്യുപി എന്നീ രണ്ട് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ സെറ്റില്‍മെന്റ് ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് കാനഡ; കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക

സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ആവശ്യമായ ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്. തൊഴിലുമായി ബന്ധപ്പെട്ട ഓഫര്‍ ഇല്ലാതെ കുടിയേറ്റത്തിന് യോഗ്യരാകാന്‍ തങ്ങള്‍ക്ക് സേവിംഗ്‌സ് ആയി നിശ്ചിത തുക കൈവശമുണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് തെളിയിക്കേണ്ടതുണ്ട്. എക്‌സ്പ്രസ് എന്‍ട്രി വഴി കൈകാര്യം ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (എഫ്എസ്ഡബ്ല്യുപി) ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) എന്നിവയ്ക്കാണ് ഇത്തരത്തിലുള്ള ഉറപ്പ് ആവശ്യം. കനേഡിയന്‍ എക്‌സ്പാരിയന്‍സ് ക്ലാസ് (സിഇസി), കൃത്യമായ ജോബ് ഓഫര്‍ എന്നിവയുള്ളവര്‍ക്ക് സെറ്റില്‍മെന്റ് ഫണ്ട്‌സ് ആവശ്യമില്ല.


അപേക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചിരിക്കും തുകയുടെ വലുപ്പം. ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ വിലയിരുത്തല്‍ പ്രകാരം പ്രധാന അപേക്ഷകന്‍, അവരുടെ പങ്കാളി, അവരെ ആശ്രയിച്ചുള്ള മക്കള്‍, പങ്കാളിയുടെ മക്കള്‍ എന്നിവര്‍ക്കാണ് കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാവുന്നത്. 2020ലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കുന്ന തുക താഴെ പട്ടികയില്‍:

Other News in this category



4malayalees Recommends