പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കവേ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കൊഹ്ലി പറയുന്നതിങ്ങനെ

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കവേ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കൊഹ്ലി പറയുന്നതിങ്ങനെ
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി . ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യമത്സരത്തിനായി ഗുവാഹത്തിയിലെത്തിയ കൊഹ്ലിക്ക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ചോദ്യം നേരിടേണ്ടി വന്നത്.

കൊഹ്ലിവ്യക്തമായൊരുത്തരമില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമത്തെ പറ്റി വേണ്ടത്ര അറിവില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നത് നിരുത്തരവാദിത്തമാകുമെന്നും എന്നാല്‍ നഗരം സുരക്ഷിതമാണെന്നാണ് ബോധ്യമെന്നും പറഞ്ഞ കൊഹ്ലി ഇരു പക്ഷത്തു നിന്നും തീവ്രമായ അഭിപ്രായങ്ങളാണുയരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമം നിലവില്‍ വന്നതിന് ശേഷം ഏറ്റവുമധികം പ്രതിഷേധങ്ങള്‍ നടന്ന അസമിന്റെ തലസ്ഥാനത്താണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. അതുകൊണ്ടാണ്

ഇന്ത്യന്‍ നായകന് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പോസ്റ്ററുകളും ബാനറുകളും അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ബൗണ്ടറികളും സിക്‌സറുകളും സൂചിപ്പിക്കുന്ന 4,6 എന്നിവ എഴുതിയ പ്ലക്കാര്‍ഡുകള്‍ക്കും ഗാലറിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends