ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച ഏകദിന സമരത്തില്‍; ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ഉള്‍പ്പടെ എട്ടോളം സ്‌കൂള്‍ ബോര്‍ഡുകളെ സമരം ബാധിക്കും

ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച ഏകദിന സമരത്തില്‍;  ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ഉള്‍പ്പടെ എട്ടോളം സ്‌കൂള്‍ ബോര്‍ഡുകളെ സമരം ബാധിക്കും
ഒന്റാരിയോ പബ്ലിക് ഹൈസ്‌കൂളിലെ അധ്യാപക യൂണിയന്‍ ബുധനാഴ്ച സമയത്തില്‍. ജനുവരി 8ന് നടക്കുന്ന ഏകദിന സമരത്തില്‍ ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിലെ (എല്‍ഡിഎസ്ബി) അധ്യാപകരും പങ്കെടുക്കുമെന്ന് ദി ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ഒഎസ്എസ്ടിഎഫ്) പ്രഖ്യാപിച്ചു. എല്‍ഡിഎസ്ബിയുടെ കീഴില്‍ വരുന്ന 6000ത്തോളം വിദ്യാര്‍ത്ഥികളെ സമരം ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി.

കരാര്‍ ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിനെതിരെ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ യൂണിയന്‍ നടത്തുന്ന നാലാമത്തെ വോക്ക്ഔട്ടാണിത്. യൂണിയനും സര്‍ക്കാരും തമ്മിലുള്ള കരാറില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും പണിമുടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍, വൊക്കേഷണല്‍ അധ്യാപകര്‍, സര്‍വകലാശാല സ്റ്റാഫ് എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒന്റാരിയോ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് പണിമുടക്കുന്ന ജീവനക്കാര്‍ പറയുന്നു. ക്ലാസ് സൈസ് വര്‍ധിപ്പാക്കാനും ഇ - ലേണിംഗ് ക്ലാസുകള്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് പ്രധാന പ്രശ്‌നമെന്നും ഇവര്‍ പറയുന്നു.

സമരം ബാധിക്കുന്ന മറ്റ് ഏഴ് സ്‌കൂളുകള്‍ ഇവയാണ്

Renfrew County District School Board

Peel District School Board

District School Board of Niagara

Algoma District School Board

Huron-Superior Catholic District School Board

Greater Essex County District School Board

Avon Maitland District School Board

Other News in this category



4malayalees Recommends