പുതിയ വിസ നയവുമായി യു.എ.ഇ; സന്ദര്‍ശക വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്

പുതിയ വിസ നയവുമായി യു.എ.ഇ; സന്ദര്‍ശക വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്
യു.എ.ഇയില്‍ വിസാ നയത്തില്‍ മാറ്റം വരുന്നു. സന്ദര്‍ശക വിസ അഞ്ചു വര്‍ഷ കാലാവധിയിലേക്ക് പുതുക്കാനാണ് യു.എ.ഇ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ നയം പ്രഖ്യാപിച്ചത്

വര്‍ഷത്തില്‍ രണ്ട് കോടിയിലധികം ടൂറിസ്റ്റുകളാണ് യു.എ.ഇയില്‍ എത്തുന്നതെന്നും യു.എ.ഇയെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം അറിയിച്ചു.

പുതിയ വിസ നയം എല്ലാ രാജ്യത്തെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുമെന്ന് ഷെയിഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂം അറിയിച്ചു.

2020 നെ വേറിട്ടൊരു വര്‍ഷമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വര്‍ഷത്തേക്ക് നടത്തേണ്ട മാറ്റങ്ങളുടെ മുന്നൊരുക്കമാണിതെന്നും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Other News in this category4malayalees Recommends